PSC മത്സരസഹായി 12 12

 PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് അക്ഷരവെളിച്ചം ഗ്രൂപ്പ് ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത്

                       Part 12

                 


  *~----------~*


261) പ്രവേഗത്തിന്റെ യൂണിറ്റ് എന്താണ്?

Ans: *മീറ്റർ/ സെക്കൻഡ്*


262) ആവൃത്തിയുടെ യൂണിറ്റ്?

Ans: *ഹെർഡ്സ്*


263) പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?

Ans: *ഗുരുത്വാകർഷണബലം*


264) സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലാത്ത ഊർജ രൂപമാണ് പ്രകാശം. ശരിയോ തെറ്റോ?

Ans: *ശരി*


265) പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം?

Ans: *വജ്രം*


266) മഴവില്ലിന്റെ ഏറ്റവും താഴെ കാണുന്ന നിറം?

Ans: *വയലറ്റ്*


267) സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം?

Ans: *യുറാനസ്*


268) വലയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

Ans: *ശനി*


269) ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?

Ans: *ഭൂമി*


270) ഏറ്റവും വലിയ ഗ്രഹം?

Ans: *വ്യാഴം*


271) ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ്?

Ans: *യമുന*


272) ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏതാണ്?

Ans: *ബ്രഹ്മപുത്ര*


273) ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?

Ans: *മഹാനദി*


274) ഏത് നദിയാണ് പുരാതനകാലത്തെ പരുഷ്ണി എന്ന് അറിയപ്പെട്ടിരുന്നത്?

Ans: *രവി*


275) സമുദ്രങ്ങളിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

Ans: *യമുന*


276) 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?

Ans: *സിംഹം*


277) ഇന്ത്യയുടെ ദേശീയ നദി ഏതാണ്?

Ans: *ഗംഗ*


278) ഇന്ത്യയുടെ ദേശീയ ഫലമായി വിശേഷിപ്പിക്കപ്പെടുന്നത് എന്ത്?

Ans: *മാങ്ങ*


279) ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?*അക്ഷരവെളിച്ചം*

280) വന്ദേമാതരം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്?

Ans: *ബംഗാളി*

281) അൺ ഹാപ്പി ഇന്ത്യ എന്ന പുസ്തകം രചിച്ചത്?

Ans: *ലാലാ ലജ്പത് റായി*


282) ഇന്ത്യ ഡിവൈഡഡ് എന്ന പുസ്തകം രചിച്ചത്?

Ans: *ഡോ: രാജേന്ദ്ര പ്രസാദ്*


283) മുസ്ലിം ലീഗ് സ്ഥാപിതമായ വർഷം?

Ans: *1906*


284) ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി?

Ans: *1919 ഏപ്രിൽ 13*


285) ഇന്ത്യൻ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?

Ans: *ജ്യോതിഭാ ഫുലെ*


286) അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യുടെ പഴയ പേര്?

Ans: *മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ്*


287) ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്?

Ans: *എം എൻ റോയ്*


288) ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?

Ans: *ദാദാഭായ് നവറോജി*


289) ഇന്ത്യയിൽ ആദ്യമായി ടെലഫോൺ നിലവിൽ വന്ന നഗരം?

Ans: *കൊൽക്കത്ത*


290) ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം?

Ans: *ഡൽഹി*


291) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏത്?

Ans: *1988*


292) ഏത് നദിക്ക് കുറുകെയാണ് ഉത്തർപ്രദേശിലെ മാളവ്യ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്?

Ans: *ഗംഗ*


293) ഗംഗയുടെ പോഷക നദികളിൽ ഏറ്റവും ജലസമൃദ്ധമായത്?

Ans: *ഗാഘ്ര*


294) ഏതു മതവിശ്വാസികളുടെ ആരാധനാലയമാണ് ഫയർ ടെമ്പിൾ?

Ans: *പാഴ്സികൾ*


295) ഇന്ത്യയിൽ ഇൻറർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം ഏത്?

Ans: *1995*


296) ശ്യാമപ്രസാദ് മുഖർജി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?

Ans: *കൊൽക്കത്ത*


297) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള സംസ്ഥാനം ഏത്?

Ans: *മഹാരാഷ്ട്ര*


298) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈനമത വിശ്വാസികൾ ഉള്ള സംസ്ഥാനം ഏത്?

Ans: *മഹാരാഷ്ട്ര*


299) ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി പരിശീലകൻ ആര്?

Ans: *ഒ എം നമ്പ്യാർ*


300) ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?

Ans: *ബുദ്ധമതം*

Ans: *ആന*





Comments