PSC മത്സര സഹായി
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്
_Part 3_
*~----------~*
41) ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെ വെച്ചാണ്?
Ans: *ചെറുകുടൽ*
42) ചെറുകുടലിന്റെ നീളം എത്ര?
Ans: *അഞ്ച് മുതൽ ആറു മീറ്റർ വരെ നീളം*
43) ചെറുകുടലിന്റെ ആദ്യ ഭാഗം ഏത്?
Ans: *പക്വാശയം*
44) മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?
Ans: *ഇനാമൽ*
45) മനുഷ്യശരീരത്തിലെ 4 തരം പല്ലുകൾ?
Ans: *ഉളിപ്പല്ല്, കോമ്പല്ല്, ചർവണകം, അഗ ചർവണകം*
46) കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം ഏത്?
Ans: *പിത്തരസം*
47) ചെറുകുടലിലെ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ്?
Ans: *വില്ലസുകൾ*
48) ആഹാരത്തിലൂടെ ലഭിക്കേണ്ട പോഷക ഘടകങ്ങൾ ഏതെല്ലാം?
Ans: *ധാന്യ, പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, വൈറ്റമിനുകൾ, ജലം*
49) ആഹാരത്തിലൂടെ ശരീരത്തിന് ഊർജദായകമായ മാറുന്ന പോഷക ഘടകങ്ങൾ?
Ans: *ധാന്യകം, കൊഴുപ്പ്*
50) ആഹാരത്തിലൂടെ ശരീരത്തിൻറെ കേടുപാടുകൾ തീർക്കുന്ന പോഷക ഘടകം?
Ans: *പ്രോട്ടീൻ*
51) പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല?
Ans: *Dentine*
52) അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയ്ക്കും നാഡീ-പേശി പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന പോഷകഘടകം ഏത് ഏത്?
Ans: *ധാതുക്കൾ*
53) ഉപാപചയ പ്രവർത്തനം സുഗമമായി നടക്കുന്നതിന് കണ്ണ് തുടങ്ങിയ അവയവങ്ങളിൽ ആരോഗ്യപരിപാലനത്തിൽ സഹായിക്കുന്ന പോഷക ഘടകമാണ്?
Ans: *വൈറ്റമിനുകൾ*
54) ആഹാരവസ്തുക്കൾ കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ലുകൾ?
Ans: *ഉളിപ്പല്ല്*
55) ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകൾ?
Ans: *കോമ്പല്ല്*
56) ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ?
Ans: *ചർവണകം, അഗ്രചർവണകം*
57) ഇനാമലിന്റെ സവിശേഷതകൾ?
Ans: *കടുപ്പമേറിയ ഭാഗം, വെള്ളനിറം, നിർജീവം*
58) ദഹന രസങ്ങളുള്ള പ്രവർത്തനങ്ങളിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത് ….. ആണ്?
Ans: *ശ്ലേഷ്മം*
59) ദഹനം പൂർത്തയാക്കുവാൻ എടുക്കുന്ന സമയo?
Ans: *4 മുതൽ 5 മണിക്കൂർ വരെ*
60) ഉമിനീരിലെ രാസാഗ്നികൾ ഏതെല്ലാം?
Ans: *സലൈവറി അമിലേസ്, ലൈസോസൈം*
Comments
Post a Comment