PSC മത്സര സഹായി
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് അക്ഷരവെളിച്ചം ഗ്രൂപ്പ് ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത്
_Part 7_
*~----------~*
121) കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ ഉണ്ടായിരുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതുമായ കേരളത്തിലെ ജില്ല?
Ans: *മലബാർ*
122) വൈക്കം സത്യാഗ്രഹം എത്ര ദിവസമാണ് നീണ്ടുനിന്നത്?
Ans: *603*
123) വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
Ans: *സഹോദരൻ അയ്യപ്പൻ*
124) ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
Ans: *കുഞ്ഞൻപിള്ള*
125) സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
Ans: *വക്കം അബ്ദുൽ ഖാദർ മൗലവി*
126) ജാതിലക്ഷണം ആരുടെ കൃതിയാണ്?
Ans: *ശ്രീനാരായണഗുരു*
127) 1964ൽ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) സ്ഥാപിച്ചത്?
Ans: *ഡോക്ടർ പി. കെ. അബ്ദുൽ ഗഫൂർ*
128) കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി?
Ans: *കെ ആർ ഗൗരിയമ്മ*
129) ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?
Ans: *കുമാരനാശാൻ*
130) കേരളത്തിലെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന ഏക അംഗം?
Ans: *കെ ആർ ഗൗരിയമ്മ*
131) സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
Ans: *ഗാന്ധിജി*
132) ഫ്രഞ്ച് ഭാഷ പ്രചാരത്തിലുള്ള കേന്ദ്രഭരണ പ്രദേശം ഏത്?
Ans: *പുതുച്ചേരി*
133) സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം?
Ans: *ഹൈദരാബാദ്*
134) ഗാന്ധി സമാധാന സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്?
Ans: *ബാബ ആംതെ*
135) ഗാന്ധിജി ആദ്യമായി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം?
Ans: *1937*
136) കേരളത്തിലെ കണ്ടോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: *കണ്ണൂർ*
137) പ്രസിദ്ധമായ ഇൻറർവ്യൂ ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: *ആൻഡമാൻ ദ്വീപ് സമൂഹത്തിൽ*
138) ഐഎസ്ആർഒ യുടെ പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്?
Ans: *സതീഷ് ധവാൻ സ്പേസ് സെൻറർ*
139) സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാ മേഖല ഏത് ഭാഷയിലാണ്?
Ans: *കന്നഡ*
140) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ നികുതിയേത്?
Ans: *ആദായനികുതി*

Comments
Post a Comment