PSC മത്സരസഹായി 10
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്
Part 10
----------
181) ഇന്ത്യയും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
Ans: *നാഥുലാ ചുരം*
182) 2017 ൽ കേരളത്തിലടക്കം നാശംവിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന അർത്ഥം വരുന്ന ‘ഓഖി’ എന്ന പേര് നൽകിയ രാജ്യം?
Ans: *ബംഗ്ലാദേശ്*
183) ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ഏതാണ്?
Ans: *ഭൂട്ടാൻ*
184) ലോകത്തിൽ തന്നെ ആദ്യമായി ആഭ്യന്തര സന്തുഷ്ടി അളക്കാൻ ആരംഭിച്ച രാജ്യം ഏതാണ്?
Ans: *ഭൂട്ടാൻ*
185) മോസ്ക്കുകളുടെ നഗരം, ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം ഏതാണ്?
Ans: *ധാക്ക*
186) നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്?
Ans: *ബംഗ്ലാദേശ്*
187) 1960 ജൂലൈ 21ന് ശ്രീലങ്കൻ പ്രധാന മന്ത്രി പദത്തിലെത്തിയ ആരാണ് ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
Ans: *സിരിമാവോ ബന്ദാരനായകെ*
188) ഇന്ത്യക്ക് പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബാങ്കിംഗ് സിസ്റ്റം ആരംഭിച്ച രാജ്യം?
Ans: *നേപ്പാൾ*
189) ബംഗ്ലാദേശിൽ നിന്നുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാവ് പാവങ്ങളുടെ ബാങ്കർ എന്ന പേരിൽ അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം?
Ans: *മുഹമ്മദ് യൂനുസ്*
190) ഏത് നദിയുടെ തീരത്താണ് ബംഗ്ലാദേശിനെ തലസ്ഥാനമായ ധാക്ക സ്ഥിതി ചെയ്യുന്നത്?
Ans: *ബുരി ഗംഗ*
191) 1985 ഡിസംബർ 8-ന് സാർക്കിന്റെ രൂപീകരണം നടന്നത് ഏത് നഗരത്തിൽ വച്ചാണ്?
Ans: *ധാക്ക*
192) ഇടിമിന്നലിനെ നാട്, ഔഷധസസ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്?
Ans: *ഭൂട്ടാൻ*
193) ഇന്ത്യൻ റെയില്വേയുടെ ഭാഗ്യമുദ്ര ഏതാണ്?
Ans: *ഭോലു എന്ന ആനക്കുട്ടി*
194) ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?
Ans: *ഹിമാചൽ പ്രദേശ്*
195) ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?
Ans: *ബംഗളൂരു*
196) സാർക്കിൽ എത്ര അംഗ രാജ്യങ്ങൾ ഉണ്ട്?
Ans:. *8*
197) സാർക്കിലെ അംഗരാജ്യങ്ങൾ ഏതെല്ലാം?
Ans: *ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക*
198) സാർക്ക് സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗത്വം ലഭിച്ച രാജ്യം ഏത്?
Ans: *അഫ്ഗാനിസ്ഥാൻ*
199) സാർക്കിന്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: *കാഠ്മണ്ഡു* (നേപ്പാൾ)
200) ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ?
Ans: *ഗുജറാത്ത്*
201) ഏതു സംസ്ഥാനത്തെ നാടോടി നൃത്ത രൂപമാണ് ബിഹു?
Ans: *അസം*
202) ഇന്ത്യയിലെ ഏറ്റവും പ്രധാന അവശിഷ്ട പർവ്വതം?
Ans: *ആരവല്ലി*
203) കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം?
Ans: *കണ്ണൂർ*
204) കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി?
Ans: *പയ്യന്നൂർ*
205) കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?
Ans: *പാറപ്രം, പിണറായി*
206) അഴീക്കൽ തുറമുഖം ഏതു ജില്ലയിലാണ്?
Ans: *കണ്ണൂർ*
207) മുണ്ടേരി കടവ് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
Ans: *കണ്ണൂർ*
208) ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?
Ans: *ഏഴിമല നാവിക അക്കാദമി*
209) പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന തുറമുഖം?
Ans: *കണ്ണൂർ*
210) പഴശ്ശി അണക്കെട്ടിന്റെ മറ്റൊരു പേര്?
Ans: *കുളൂർ ബാരേജ്*
211) ഹൃദയങ്ങളിൽ നിന്ന് രക്തത്തെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴൽ?
Ans: *ധമനി*
212) ധമനികളും സിരകളും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴൽ?
Ans: *ലോമിക*
213) ഹൃദയത്തിൻറെ ശരാശരി ഭാരം എത്ര?
Ans: *300 ഗ്രാം*
214) ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു?
Ans: *72 തവണ*
215) മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ്?
Ans: *5 – 5.5 ലിറ്റർ*
216) രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്ന വർണ്ണകം?
Ans: *ഹീമോഗ്ലോബിൻ*
217) ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം?
Ans: *ഇരുമ്പ്*
218) ഹീമോഗ്ലോബിൻ അടങ്ങിയ പ്രോട്ടീൻ?
Ans: *ഗ്ലോബിൻ*
219) കോശങ്ങളിലേക്ക് ഓക്സിജനെ വഹിക്കുന്ന രക്തകോശം?
Ans: *ചുവന്ന രക്തകോശം*
220) ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: *സ്തെതസ്കോപ്പ്*

Comments
Post a Comment