മത്സരസഹായി 9
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്
Part 9
~----------~
161) ഏതുതരം തരംഗത്തിന് ഉദാഹരണമാണ് ശബ്ദം?
Ans: *അനുദൈർഘ്യ തരംഗം*
162) സാധാരണ സംസാരത്തിൽ ഇതിൽ ഉണ്ടാവുന്ന ശബ്ദത്തിൻറെ തീവ്രത എത്ര?
Ans: *40 മുതൽ 60 ഡെസിബൽ*
163) വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിൻറെ വേഗം എത്ര?
Ans: *340 മീറ്റർ /സെക്കൻഡ്*
164) എന്താണ് മെലോ ഫോബിയ?
Ans: *സംഗീതത്തോടുള്ള പേടി*
165) ശബ്ദത്തോടുള്ള പേടി ഏത് പേരിൽ അറിയപ്പെടുന്നു?
Ans: *ഫോണോഫോബിയ*
166) കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം?
Ans: *ഓഡിയോമീറ്റർ*
167) ഭൂകമ്പം ഉണ്ടാകുമ്പോൾ ഉണ്ടാവുന്ന ശബ്ദതരംഗങ്ങൾ?
Ans: *ഇൻഫ്രാസോണിക്*
168) ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദ വേഗം ___?
Ans: *കൂടുന്നു*
169) ശബ്ദത്തിൻറെ ഉച്ചത അളക്കുന്ന യൂണിറ്റ്?
Ans: *ഡെസിബൽ*
170) ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്റെ പേര്?
Ans: *അക്കോസ്റ്റിക്സ്*
171) ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് പ്രസിഡണ്ട് ആരാണ്?
Ans: *ജിയാങ് സെമിൻ*
172) ലോകത്തിലെ ഏറ്റവും വലിയ പാർലമെൻറ് ചൈനയുടെതാണ് എന്താണതിന്റെ പേര്?
Ans: *ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസ്*
173) ചൈനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Ans: *സിനോളജി*
174) ലോകത്തിലാദ്യമായി മത്സര പരീക്ഷകൾ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത രാജ്യം ഏതാണ്?
Ans: *ചൈന*
175) അഫ്ഗാനിസ്ഥാനെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ പാസ്?
Ans: *പാകിസ്ഥാൻ*
176) പാക്കിസ്ഥാനിലെ വാണിജ്യ തലസ്ഥാനമായ ഏത് നഗരമാണ് സിറ്റി ഓഫ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്?
Ans: *കറാച്ചി*
177) 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൽഫിക്കർ അലി ഭൂട്ടോ യും ഇന്ദിരാഗാന്ധിയും തമ്മിൽ ഒപ്പുവെച്ച കരാർ ഏതായിരുന്നു?
Ans: *സിംല കരാർ*
178) 1966 ജനുവരി 10ന് ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം താഷ്കന്റ് കരാറിൽ ഒപ്പുവച്ച പാക് പ്രസിഡണ്ട് ആരായിരുന്നു?
Ans: *അയ്യൂബ് ഖാൻ*
179) ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ഏതാണ്?
Ans: *ചൈന*
180) ചൈനയുടെ ദുഃഖം, മഞ്ഞനദി എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്?
Ans: *ഹൊ യാങ് ഹേ*

Comments
Post a Comment