PSC മത്സരസഹായി 11
PSC മത്സരപരീക്ഷക്ക്
തയ്യാറെടുക്കുന്നവർക്കായിട്ട് അക്ഷരവെളിച്ചം ഗ്രൂപ്പ് ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത്
Part 11
*~----------~*
221) സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ?
Ans: *വക്കം അബ്ദുൽ ഖാദർ മൗലവി*
222) 1906 ൽ “മുസ്ലിം” മാസിക ആരംഭിച്ചത് ആര്?
Ans: *വക്കം അബ്ദുൽ ഖാദർ മൗലവി*
223) എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം ഏത്?
Ans: *യോഗനാദം*
224) എസ്എൻഡിപിയുടെ മുഖപത്രം ആയിരുന്ന വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ ആര്?
Ans: *കുമാരനാശാൻ*
225) “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
Ans: *സ്വദേശാഭിമാനി*
226) സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ?
Ans: *സി പി ഗോവിന്ദ പിള്ള*
227) സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
Ans: *ബ്രഹ്മാനന്ദ ശിവയോഗി*
228) മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 1924-ൽ ആരംഭിച്ച പത്രം?
Ans: *അൽ അമീൻ*
229) 1917-ൽ സഹോദരസംഘം സ്ഥാപിച്ചതാര്?
Ans: *സഹോദരൻ അയ്യപ്പൻ*
230) 1928-ൽ യുക്തിവാദി മാസിക ആരംഭിച്ചത് ആര്?
Ans: *സഹോദരൻ അയ്യപ്പൻ*
231) രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?
Ans: *കർണം മല്ലേശ്വരി*
232) കട്ടക്ക് നഗരം ഏത് നദിയുടെ തീരത്താണ്?
Ans: *മഹാനദി*
233) “സാരേ ജഹാം സേ അച്ഛാ” എന്ന തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര്?
Ans: *മുഹമ്മദ് ഇഖ്ബാൽ*
234) ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?
Ans: *എൻ ഡി തിവാരി*
235) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ഏത്?
Ans: *ഫെഡറൽ ബാങ്ക്*
236) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏത്?
Ans: *തേഹ്രി അണക്കെട്ട്*
237) ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
Ans: *കേരളം*
238) ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം ഏത്?
Ans: *റാഞ്ചി*
239) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?
Ans: *എൻ.എച്ച്. 44*
240) ജമ്മു കാശ്മീർ മുതൽ തമിഴ്നാട് വരെ നീണ്ടുകിടക്കുന്ന ഇന്ത്യയിലെ ദേശീയ പാത ഏത്?
Ans:. *എൻ.എച്ച്. 44*
241) ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള പദ്ധതി അറിയപ്പെട്ടത് എങ്ങനെ?
Ans: *മൗണ്ട് ബാറ്റൺ പദ്ധതി*
242) ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദായം നിലവിൽ വന്നത് എന്ന്?
Ans: *1957 ഏപ്രിൽ 1*
243) അണ സമ്പ്രദായത്തിലെ നാണയങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയതെന്ന്?
Ans: *1950 ഓഗസ്റ്റ് 15*
244) ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പു നൽകുന്നത് ആര്?
Ans: *റിസർവ് ബാങ്ക് ഗവർണർ*
245) പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗത നികുതി ഏത്?
Ans: *ടോൾ*
246) ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന രാജ്യത്തെ വ്യവസായം ഏത്?
Ans: *പരുത്തി തുണി വ്യവസായം*
247) ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തതെന്ന്?
Ans: *1948 സെപ്റ്റംബർ 17*
248) ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans: *ഡോ. എപിജെ അബ്ദുൽ കലാം*
249) പൗരസ്ത്യദേശത്തെ ഇറ്റാലിയൻ എന്നറിയപ്പെട്ട ഭാഷ ഏത്?
Ans: *തെലുങ്ക്*
250) ഇന്ത്യ, പാകിസ്ഥാൻ എന്നിവയുടെ അതിർത്തിരേഖകൾ നിർണയിച്ച ബ്രിട്ടീഷ് അഭിഭാഷകൻ ആര്?
Ans: *സിറിൽ റാഡ്ക്ലിഫ്*
251) 1857 വിപ്ലവത്തിൽ ലക്നൗ, ഔധ എന്നിവിടങ്ങളിൽ നേതൃത്വം നൽകിയതാര്?
Ans: *ബീഗം ഹസ്രത്ത് മഹൽ*
252) 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു?
Ans: *ജനറൽ ബക്ത് ഖാനും ബഹദൂർ ഷാ രണ്ടാമനും*
253) ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ്?
Ans: *താന്തിയോ തോപ്പി*
254) താന്തിയാതോപ്പിയയെ തൂക്കിലേറ്റിയത് എന്ന്?
Ans: *1859 ഏപ്രിൽ 18*
255) താന്തിയാതോപ്പിയുടെ യഥാർത്ഥ നാമം എന്തായിരുന്നു?
Ans: *രാമചന്ദ്ര പാണ്ഡുരംഗ*
256) താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?
Ans: *കോളിൻ കാംബെൽ*
257) ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം ഏത്?
Ans: *1857ലെ വിപ്ലവം*
258) നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു?
Ans: *താന്തിയാ തോപ്പി*
259) വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി?
Ans: *നാനാ സാഹിബ്*
260) 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര്?
Ans: *കാൾ മാർക്സ്*

Comments
Post a Comment