PSC മത്സര സഹായി 13


PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട്  പ്രസിദ്ധീകരിക്കുന്നത്             

301) വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

Ans: *സഹോദരൻ അയ്യപ്പൻ*


302) യജമാനൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

Ans: *സ്വാമി വാഗ്ഭടാനന്ദൻ*


303) നായർ സർവീസ് സൊസൈറ്റിയുടെ മുഖ്യ പത്രം ഏത്?

Ans: *സർവീസ്*


304) അൽ ഇസ്‌ലാം (1918), ദീപിക (1931) എന്നീ മാസികകൾ ആരംഭിച്ചതാര്?

Ans: *വക്കം അബ്ദുൽ ഖാദർ മൗലവി*


305) പ്രബുദ്ധകേരളം, അമൃതവാണി എന്നിവ ആരുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ ആണ്?

Ans: *ആഗമാനന്ദ സ്വാമി*


306) 1961 നടന്ന ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം നയിച്ചത്?

Ans: *എ കെ ഗോപാലൻ*


307) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായത്?

Ans: *1998*


308) സിംഗപ്പൂരിലെ പ്രസിഡണ്ട് ആയ മലയാളി?

Ans: *സി വി ദേവൻ നായർ*


309) കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം?

Ans: *1957*


310) 1958 – ഒരണ സമരം നടന്നത് എവിടെയാണ്?

Ans: *കുട്ടനാട്*


311) ഒരണ സമരത്തില്‍ പങ്കെടുത്ത വിദ്യാർത്ഥി സംഘടന?

Ans: *കേരള വിദ്യാർത്ഥി യൂണിയൻ*


312) കാവുമ്പായി സമരം നടന്ന വർഷം?

Ans: *1946*


313) ഒരു ഇന്ത്യൻ കമ്മ്യൂണിസ്‌റ്റിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന കൃതി രചിച്ചത്?

Ans: *ഇ.എം.എസ് നമ്പൂതിരിപ്പാട്*


314) 1973-ലെ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു?

Ans: *ടി കെ എസ് മണി*


315) കടമറ്റത്ത് കത്തനാരുടെ യഥാർത്ഥ പേര്?

Ans: *പൗലോസ്*


316) രാജ്യസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവി?

Ans: *ജി ശങ്കരക്കുറുപ്പ്*


317) ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

Ans: *1986*


318) 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

Ans: *5*

319) കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

Ans: *അറയ്ക്കൽ രാജവംശം*

320) കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

Ans: *വില്വാർവട്ടം രാജവംശം*


321) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?

Ans: *ത്വക്ക്*


322) മനുഷ്യൻറെ തലയിലെ അസ്ഥികളുടെ എണ്ണം?

Ans: *29*


323) മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം?

Ans: *206*


324) മനുഷ്യ ശരീരത്തിലെ ആകെ കശേരുക്കളുടെ എണ്ണം?

Ans: *33*


325) മനുഷ്യൻറെ നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം?

Ans: *26*


326) മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം?

Ans: *സെറിബ്രം*


327) മനുഷ്യശരീരത്തിലെ ശിരോനാഡി കളുടെ എണ്ണം?

Ans: *12 ജോഡി*


328) മനുഷ്യശരീരത്തിലെ സൂക്ഷ്മനാ നാഡികളുടെ എണ്ണം?

Ans: *31 ജോഡി*


329) തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട മൂലകം?

Ans: *അയഡിൻ*


330) മുല പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ?

Ans: *ഓക്സിടോസിൻ*


331) മഹാവിസ്ഫോടന സമയത്ത് മൂന്ന് മൂലകങ്ങളാണ് ഉണ്ടായത്. അവ ഏതെല്ലാം?

Ans: *ഹൈഡ്രജൻ, ഹീലിയം, ലിഥിയം*


332) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?

Ans: *ഹൈഡ്രജൻ*


333) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

Ans: *ഹീലിയം*


334) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം?

Ans: *ഓക്സിജൻ*


335) പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം ഏത് പേരിൽ അറിയപ്പെടുന്നു?

Ans: *പ്രകാശവർഷം*


336) സൂര്യനുൾപ്പെടുന്ന നക്ഷത്രസമൂഹം?

Ans: *ക്ഷീര പഥം*


337) സൗരയൂഥത്തിലെ ഊർജ്ജ കേന്ദ്രം?

Ans: *സൂര്യൻ*


338) ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

Ans: *സൂര്യൻ*


339) സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Ans: *ഹൈഡ്രജൻ*


340) സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങളുടെ എണ്ണം എത്ര?

Ans: *8*

Comments

Popular posts from this blog

മത്സര സഹായി psc 15

PSC മത്സര സഹായി 14