മത്സര സഹായി psc 15
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്
381) സൗരയൂഥ ഗ്രഹങ്ങളിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം?
Ans: *അഞ്ചാം സ്ഥാനം*
382) ഭൂമിയുടെ ഊർജ്ജസ്രോതസ്സ് എന്നറിയപ്പെടുന്ന നക്ഷത്രം ഏത്?
Ans: *സൂര്യൻ*
383) ജലഗ്രഹം, നീലഗ്രഹം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം?
Ans: *ഭൂമി*
384) ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നതിന് കാരണം എന്ത്?
Ans: *ഭൂമിയുടെ ഭ്രമണം*
385) ഭൂമിയിൽ ഋതുക്കൾ മാറി മാറി വരുന്നതിന് കാരണം എന്ത്?
Ans: *ഭൂമിയുടെ പരിക്രമണം*
386) ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: *ഇരുമ്പ്*
387) ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
Ans: *ഓക്സിജൻ*
388) ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?
Ans: *നൈട്രജൻ*
389) അന്തരീക്ഷത്തിൽ നൈട്രജൻ്റെ അളവ് എത്ര?
Ans: *78%*
390) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans: *ഓക്സിജൻ*
391) ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
Ans: *1721*
392) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
Ans: *തൃശ്ശൂർ*
393) ചങ്ങമ്പുഴയുടെ രമണൻ എന്ന കാവ്യത്തിലെ നായിക?
Ans: *ചന്ദ്രിക*
394) കേരളത്തിലെ പ്രഥമ മന്ത്രിസഭ പിരിച്ചു വിടാൻ ഇടയാക്കിയ പ്രക്ഷോഭം?
Ans: *വിമോചന സമരം*
395) ജാതിയിൽ എനിക്ക് മീതെയും എനിക്ക് താഴെയും ആരുമില്ല കൊട്ടാരത്തിൽ പോലും എന്ന് പ്രഖ്യാപിച്ചത് ആര്?
Ans: *സഹോദരൻ അയ്യപ്പൻ*
396) കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
Ans: *മലപ്പുറം*
397) കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ സ്ഥാപകൻ ആര്?
Ans: *വൈദ്യരത്നം പി എസ് വാരിയർ*
398) മലയാളത്തിലെ ചരിത്ര നോവലുകൾ യുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
Ans: *സി വി രാമൻപിള്ള*
399) പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
Ans: *പുന്നമടക്കായൽ*
400) ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് അഥവാ ആർച്ച് ഡാം ഏതാണ്?
Ans: *ഇടുക്കി ഡാം*
401) ഫിഫയുടെ പൂർണ്ണരൂപം?
Ans: *ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ*
402) ഫിഫ നിലവിൽ വന്ന വർഷം?
Ans: *1904*
403) ഫിഫയുടെ ആസ്ഥാനം എവിടെ?
Ans: *സൂറിച്ച് – സ്വിറ്റ്സർലൻഡ്*
404) ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്ന വർഷം?
Ans: *1930*
405) ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്നത് എവിടെ?
Ans: *യുറഗ്വായ്*
406) ആദ്യത്തെ ഫുട്ബോൾ ലോകകപ്പിലെ ജേതാക്കൾ?
Ans: *യുറഗ്വായ്*
407) ആദ്യത്തെ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം?
Ans: *13*
408) ഫുട്ബോൾ മത്സരത്തിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം?
Ans: *11*
409) ഒരു ഫുട്ബോൾ മത്സരത്തിന് നിശ്ചിത സമയം?
Ans: *90 മിനിറ്റ്*
410) ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും കളിച്ച ഏക ടീം?
Ans: *ബ്രസീൽ*
411) നിലവിൽ യുഎൻ അംഗങ്ങളായ എത്ര രാഷ്ട്രങ്ങളുണ്ട്?
Ans: *193*
412) യുഎൻ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ്?
Ans: *5 വർഷം*
413) ഐക്യരാഷ്ട്ര സംഘടനാ ദിനം?
Ans: *ഒക്ടോബർ 24*
414) ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നവർഷം?
Ans: *1945*
415) ഏറ്റവും പ്രായം കുറഞ്ഞ യുഎൻ ലോകസമാധാന അംബാസഡർ ആരാണ്?
Ans: *മലാല യൂസഫ് സായി*
416) ഏറ്റവും അവസാനം യുഎൻ അംഗമായ രാജ്യം?
Ans: *ദക്ഷിണ സുഡാൻ*
417) എല്ലാ അംഗരാഷ്ട്രങ്ങൾ ഇൽ നിന്നും പ്രാതിനിധ്യമുള്ള യുഎൻ ഘടകം?
Ans: *പൊതുസഭ*
418) യുഎൻ സമാധാന സേനയിലേക്ക് അംഗങ്ങളെ നല്കുന്നതാര്?
Ans: *അംഗരാഷ്ട്രങ്ങൾ*
419) യുഎൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ നൽകുന്ന രാജ്യം?
Ans: *ഇത്യോപ്യ*
420) യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ആരൊക്കെ?
Ans: *ചൈന, ഫ്രാൻസ്, റഷ്യ, യുഎസ്, യുകെ*

Comments
Post a Comment