PSC മത്സര സഹായി

 


PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട്  പ്രസിദ്ധീകരിക്കുന്നത്
                      _Part 2_
                     *~----------~*

21) ചുവപ്പ് ലിറ്റ്മസിനെ നീല നിറം നിറമാക്കുന്ന പദാർത്ഥം?
Ans:   *ബേസ്*

22) നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം?
Ans:   *ആസിഡ്*

23) ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം എന്തിന് തുല്യമായിരിക്കും?
Ans:   *ആറ്റോമിക നമ്പർ*

24) ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം?
Ans:   *ക്ലോറോ ഫ്ലൂറോ കാർബൺ*

25) ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്?
Ans:   *ഖര പദാർത്ഥങ്ങൾ*

26) ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ തോതിൽ വികാസം സംഭവിക്കുന്നത്?
Ans: *വാതകങ്ങൾ*

27) മെർക്കുറിയുടെ ദ്രവണാങ്കം?
Ans:   *മൈനസ് 39 ഡിഗ്രി സെൽഷ്യസ്*

28) സമുദ്രജലം നീല നിറമായി തോന്നുന്നതിന് കാരണമായ പ്രതിഭാസം?
Ans:   *വിസരണം*

29) ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
Ans:   *നിയോൺ*

30) ആറ്റത്തിലെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം?
Ans:   *കുറയുന്നു*

31) കരിമ്പുഴ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്?
Ans:   *മലപ്പുറം*

32) കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് എവിടെ?
Ans:   *കോഴിക്കോട്*

33) മലങ്കര ജലസേചന പദ്ധതി ഏതു ജില്ലയിലാണ്?
Ans:   *ഇടുക്കി*

34) കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശരത്കാല ഉത്സവം ഏത്?
Ans:   *ഓണം*

35) ഖാസി – ഘാരോ കുന്നുകൾ ഏത് സംസ്ഥാനത്താണ്?
Ans:   *മേഘാലയ*

36) ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാര സമരം ഏത്?
Ans:   *അഹമ്മദാബാദ് തുണി മിൽ സമരം*

37) വിവിധ ഭൂപടങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതിന് പറയുന്ന പേര്?
Ans:   *അറ്റ്ലസ്*

38) ഏറ്റവുമധികം വന്യജീവികൾ ഉള്ള ഭൂഖണ്ഡം ഏത്?
Ans:   *ആഫ്രിക്ക*

39) സിംല കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്?
Ans:   *ഇന്ദിരാഗാന്ധി*

40) ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഭരണഘടനാഭേദഗതി ഏത്?
Ans:   *ഭേദഗതി 42*

Comments

Popular posts from this blog

മത്സര സഹായി psc 15

PSC മത്സര സഹായി 14