PSC മത്സര സഹായി 14
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് അക്ഷരവെളിച്ചം ഗ്രൂപ്പ് ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത്
341) കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശ വാഹകർ?
Ans: *ഹോർമോണുകൾ*
342) ഹോർമോണുകളെ വഹിക്കുന്ന ദ്രാവക കല ഏത്?
Ans: *രക്തം*
343) ഐലറ്റ്സ് ഓഫ് ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Ans: *ഇൻസുലിൻ*
344) ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Ans: *ഗ്ലൂക്കഗോൺ*
345) പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
Ans: *മെലാടോണിൻ*
346) പീനിയൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നതെവിടെ?
Ans: *മസ്തിഷ്കത്തിന്റെ മധ്യഭാഗത്ത്*
347) ടെസ്റ്റോസ്റ്റിറോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
Ans: *വൃഷണം*
348) ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ?
Ans: *പ്രൊജസ്റ്ററോൺ*
349) ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
Ans: *അണ്ഡാശയം*
350) യൗവനകാലം വരെ മാത്രം പ്രവർത്തിക്കുന്ന ഗ്രന്ഥി?
Ans: *തൈമസ് ഗ്രന്ഥി*
351) കേരളം സമ്പൂർണ സാക്ഷരത നേടുമ്പോൾ കേരള മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്?
Ans: *ഇ കെ നായനാർ*
352) കേരളത്തിൽ ഒരേ സമയം രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടു ക്കപ്പെട്ട് മുഖ്യമന്ത്രി പദവിയിൽ എത്തിയത് ആര്?
Ans: *കെ കരുണാകരൻ* (മാള, നേമം എന്നീ മണ്ഡലങ്ങളിൽ നിന്നും)
353) കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി?
Ans: *സി എച്ച് മുഹമ്മദ് കോയ*
354) കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
Ans: *ജ്യോതി വെങ്കിടാചലം*
355) “കേരള മാർക്സ്” എന്നറിയപ്പെടുന്നത്?
Ans: *കെ ദാമോദരൻ*
356) ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ചത്?
Ans: *ബ്രഹ്മാനന്ദ ശിവയോഗി*
357) “സമരം തന്നെ ജീവിതം” ആരുടെ ആത്മകഥയാണ്?
Ans: *വിഎസ് അച്യുതാനന്ദൻ&
358) കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ മലയാളി ആര്?
Ans: *ഡോ: ജോൺ മത്തായി*
359) പത്മശ്രീ ലഭിച്ച ആദ്യ കഥകളി നടൻ?
Ans: *കലാമണ്ഡലം കൃഷ്ണൻ നായർ*
360) മാപ്പിള കവികളുടെ കുലഗുരു എന്നറിയപ്പെടുന്നത്?
Ans: *മോയിൻകുട്ടി വൈദ്യർ*
361) രക്തത്തെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
Ans: *ഹെമറ്റോളജി*
362) രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?
Ans: *ആൽബുമിൻ*
363) രക്തത്തിൻറെ എത്ര ശതമാനം ഭാഗമാണ് രക്തകോശങ്ങൾ?
Ans: *45 ശതമാനം*
364) രക്തത്തിലെ ദ്രാവകത്തിന് അളവ് എത്ര ശതമാനമാണ്?
Ans: *55 ശതമാനം*
365) രക്തത്തിലെ ദ്രാവക ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Ans: *പ്ലാസ്മ*
366) രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചതാര്?
Ans: *വില്യം ഹാർവി*
367) രക്തത്തിൽ ഏറ്റവും കൂടുതലുള്ള രക്തകോശങ്ങൾ ഏവ?
Ans: *അരുണരക്താണുക്കൾ*
368) അരുണരക്താണുക്കൾ രൂപം കൊള്ളുന്നത് എവിടെ?
Ans: *അസ്ഥി മജ്ജ*
369) ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം?
Ans: *പ്ലീഹ*
370) രോഗ പ്രതിരോധത്തിന് സഹായിക്കുന്ന രക്ത കോശങ്ങൾ ഏവ?
Ans: *വെളുത്ത രക്താണുക്കൾ*
371) ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?
Ans: *1975 ഏപ്രിൽ 19ന്*
372) ആര്യഭട്ടയുടെ വിക്ഷേപണ വാഹനം ഏത്?
Ans: *കോസ്മോസ് 3 എം*
373) ആര്യഭട്ട യിൽ നിന്നും അവസാന സന്ദേശം ലഭിച്ചത് എന്ന്?
Ans: *1981 മാർച്ചിൽ*
374) ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം?
Ans: *ടൈറോസ് – 1*
375) ഇന്ത്യയുടെ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹം?
Ans: *എജ്യൂസാറ്റ്*
376) അപ്പോളോ-11 നിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ഉപയോഗിച്ച് വാഹനത്തിൻറെ പേര്?
Ans: *ഈഗിൽ*
377) അപ്പോളോ-11 വഹിച്ച റോക്കറ്റ്?
Ans: *സാറ്റേൺ 5*
378) ചന്ദ്രനിലെത്തിയ ഏക ജിയോളജിസ്റ്റ് ആര്?
Ans: *ഹാരിസൺ എച്ച് ഷ്മിറ്റ്*
379) ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ ആൾ?
Ans: *അലൻ ഷെപ്പേഡ്*
380) ഇപ്പോൾ ഭൂമിയിൽനിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിതമായ വസ്തു ഏതാണ്?
Ans: *വോയജർ 1*

Comments
Post a Comment