PSC മത്സര സഹായി

 PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്

                      Part 1

            


1) കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

Ans:   മുഹമ്മദ് അബ്ദുറഹ്മാൻ


2) വൈക്കം സത്യാഗ്രഹ നായകൻ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്?

Ans:   *പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ*


3) 1914 ആരംഭിച്ച നായർ ഭൃത്യജനസംഘം ഇപ്പോൾ അറിയപ്പെടുന്ന പേര്?

Ans:  *നായർ സർവീസ് സൊസൈറ്റി*


4) കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചത്?

Ans: *പട്ടം എ താണുപിള്ള*


5) പുല്ലാട് ലഹളക്ക് നേതൃത്വം നൽകിയത്?

Ans: *അയ്യങ്കാളി*


6) കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത അംഗം?

Ans: *എം.വി. രാഘവൻ*


7) സ്വദേശാഭിമാനി കേസരി അവാർഡ് നൽകുന്നത് ഏത് മേഖലയിലെ മികവിനാണ്?

Ans: *പത്രപ്രവർത്തനം*


8) ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച തിരുവിതാംകൂറിലെ സംഭവവികാസം?

Ans: ക്ഷേത്ര പ്രവേശന വിളംബരം – *1936*


9) ഏതു പ്രക്ഷോഭത്തിന് ഭാഗമായാണ് 1920 ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്?

Ans: *ഖിലാഫത്ത്*


10) സ്വാമി വിവേകാനന്ദൻറെ 1892 ലെ കേരള സന്ദർശനത്തിന് വഴിയൊരുക്കിയത് ആരായിരുന്നു?

Ans: *ഡോ: പൽപ്പു*


11) എ കെ ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയി പ്രവർത്തിച്ച സത്യാഗ്രഹം?

Ans: *ഗുരുവായൂർ സത്യാഗ്രഹം*


12) വിദ്യാ പോഷിണി സഭ ആരംഭിച്ചത് ആര്?

Ans: *സഹോദരൻ അയ്യപ്പൻ*


13) മഹാത്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ?

Ans: *അയ്യങ്കാളി*


14) എസ്എൻഡിപി യോഗത്തെ ശക്തിപ്പെടുത്തുന്നതിനായി ധർമഭട സംഘം രൂപവൽക്കരിച്ചത് ആര്?

Ans: *ടി.കെ. മാധവൻ*


15) കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി?

Ans: *ഡോ. ജോൺ മത്തായി*


16) കൊച്ചിയിലെ രണ്ടാമത്തെ ജനകീയ മന്ത്രി?

Ans: *ഡോ. എ ആർ മേനോൻ*


17) കല്ലറ പാങ്ങോട് സമരം നടന്ന വർഷം?

Ans: *1938*


18) രാജ്യസഭയുടെ അധ്യക്ഷൻ ആയ ഏക മലയാളി?

Ans: *കെ.ആർ. നാരായണൻ*


19) സഖാവ് എന്ന നാടകം ആരുടെ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്?

Ans: *പി. കൃഷ്ണപിള്ള*


20) ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത്?

Ans: *സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള*

Comments

Popular posts from this blog

മത്സര സഹായി psc 15

PSC മത്സര സഹായി 14